ഷാർജ രാജ്യാന്തര പുസ്തക മേളയ്ക്ക് ഉജ്വല തുടക്കം

ഷാർജ രാജ്യാന്തര പുസ്തക മേളയ്ക്ക് ഉജ്വല തുടക്കം .ലോകത്തിലെ തന്നെ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാര്‍ജ അന്താരാഷ്ട്ര മഹോത്സവം. ഷാർജ ഭരണാധികാരി ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു .ഇനി പത്തു നാൾ യു എ ഇ അക്ഷരോത്സവത്തിന്റെ ആവേശത്തിലായിരിക്കും .കേരളത്തിൽ നിന്ന് നിരവധി പ്രസാധകർ എത്തിയിട്ടുണ്ട് .ആദ്യ ദിനം തന്നെ ഫ്‌ളവേഴ്‌സ് ചാനൽ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. ആയിരക്കണക്കിന് ആളുകളാണ് മേളയ്‌ക്കെത്തിയത് .
രാവിലെ പുരസ്‌കാര വിതരണ ശേഷമായിരുന്നു ഉദ്ഘാടനം.മികച്ച രാജ്യാന്തര പ്രസാധകർക്കുള്ള പുരസ്കാരം മാതൃഭൂമി നേടി .ഇന്ത്യൻ പവലിയൻ ഉദ്ഘാടനം വികാസ് സ്വരൂപ് നിർവഹിച്ചു. വിവിധ ഭാഷകളിലായി ഒന്നര ലക്ഷത്തിലേറെ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണ് മേളയില്‍ ഉള്ളത്. പുസ്തകത്തിന്റെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും പുറമെ സാംസ്കാരിക പരിപാടികളും പരിപാടിയില്‍ അരങ്ങേറും. എന്റെ പുസ്തകത്തിലൊരു ലോകം എന്ന ആശയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ മേള. യു കെ ആണ് ഈ വര്‍ഷത്തെ അതിഥി രാഷ്ട്രം.14, 625 ചതുരശ്രമീറ്റര്‍ സ്ഥലമാണ് പ്രദര്‍ശനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഏഴാം നമ്പര്‍ ഹാളിലാണ് കേരളത്തില്‍ നിന്നുള്ള പ്രസാധകര്‍ അണിനിരക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here