റെയിൽവെ സ്റ്റേഷനിൽ ഹേമമാലിനിയെ കാള കുത്താൻ വന്നു; വീഡിയോ

#WATCH: A bull strayed into premises of Mathura Railway Station while BJP MP Hema Malini was there to conduct a surprise inspection. pic.twitter.com/PuE0RFvGQ9
— ANI UP (@ANINewsUP) November 1, 2017
ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമാമാലിനിയെ റെയിൽവെ സ്റ്റേഷനിൽ കാള കുത്താൻ വന്നു. ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്കെത്തിയതാണ് ഹേമാമാലിനി.
ബുധനാഴ്ച ഹേമാമാലിനിയും സംഘവും റെയിൽവെ സ്റ്റേഷനിൽ മിന്നൽപരിശോധന നടത്തുമ്പോഴായിരുന്നു കാളയെത്തിയത്. എംപിമാർ അവരവരുടെ മണ്ഡലത്തിലെ റെയിൽവെ സ്റ്റേഷനിൽ പരിശോധന നടത്തുകയും അപര്യാപ്തതകൾ മനസിലാക്കി റിപ്പോർട്ട് ചെയ്യണമെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടിരുന്നു.
മുംബൈ റെയിൽവെസ്റ്റേഷൻ ദുരന്തത്തിനു ശേഷമാണ് മന്ത്രി ഈ നിർദേശം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹേമ റെയിൽവെ സ്റ്റേഷൻ പരിശോധനയ്ക്ക് എത്തിയത്.
bull tried to hit hema malini at mathura railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here