കൊച്ചിയില്‍ സിനിമാക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘം പിടിയില്‍

kanjav

കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘം അറസ്റ്റില്‍.ഏഴുകിലോ കഞ്ചാവുമായാണ് സംഘം പിടിയിലായത്. കല്‍പ്പറ്റ സ്വദേശികളായ ഇജാസ് (29), നൗഷീര്‍ (26), ചേര്‍ത്തല സ്വദേശി അനസ് (25) എന്നിവരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. കേഒറീസയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തില്‍ ഉള്ളവരാണ് ഇവര്‍. കിലോയ്ക്ക് 4000 രൂപ വിലയുള്ള ശീലാവതി ഇനത്തില്‍പ്പെട്ട കഞ്ചാവ് ഇടുക്കി ഗോള്‍ഡെന്ന പേരില്‍ 20,000 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കഞ്ചാവ് വില്‍ക്കുന്നത് ഇവരുടെ ഇടനിലക്കാരാണെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ലൊക്കേഷനുകളില്‍ ഇടനിലക്കാരെ കുറിച്ചും ഇവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സ്ത്രീയെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

Cannabis seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top