സ്വാശ്രയം; മാനേജ്മെന്റുമായി കരാറിൽ ഏർപ്പെടാനുള്ള സര്‍ക്കാരിന്റെ അവകാശം ഹൈക്കോടതി റദ്ദാക്കി

highcourt highcourt a hc on business judge step back from considering plea filed by oommen chandy

സ്വാശ്രയ പ്രവേശന വിഷയത്തില്‍ മാനേജ്മെന്റുമായി കരാറിൽ ഏർപ്പെടാനുള്ള സർക്കാരിന്റെ അവകാശം ഹൈക്കോടതി റദ്ദാക്കി.നിയമത്തിലെ ഈ വ്യവസ്ഥ സെക്ഷൻ 17 ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ഫീസ് നിർണയ കമ്മിറ്റിക്ക് ഫീസ് നിശ്ചയിക്കാൻ അവകാശമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഫീസ് നിര്‍ണ്ണയിക്കാന്‍ സമയപരിധി നല്‍കി. നവംബര്‍ 15നകം മാനേജ്മെന്റ് ഫീസ് നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫീസ് നിര്‍ണ്ണയ സമിതിയ്ക്ക് താത്കാലികമായി ഫീസ് നിര്‍ണ്ണയിക്കാന്‍ അധികാരം ഇല്ല.ഫീസ് നിയന്ത്രിക്കാൻ മാത്രമേ കമ്മിറ്റിക്ക് അധികാരമുള്ളു. ഫീസ് നിർദേശിക്കാനുള്ള അധികാരം മാനേജ് മെന്റുകൾക്ക് മാത്രമാണ്. കമ്മിറ്റിയുടെ അധികാരം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top