മുത്തൂറ്റ് ഫിനാൻസിൽ സമരം ചെയ്ത ജീവനക്കാർക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്

മുത്തൂറ്റ് ഫിനാൻസിൽ സമരം ചെയ്ത ജീവനക്കാർക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്. സിഐടിയു അംഗങ്ങളായ ഒൻപത് ജീവനക്കാർക്കെതിരെയാണ് മാനേജ്‌മെന്റിന്റെ സസ്‌പെൻഷൻ നടപടി.

കൊല്ലം റീജിയണിലെ അഞ്ചു പേരെയും തൃശൂരിലെയും തിരുവനന്തപുരത്തെയും രണ്ടും വീതം ജീവനക്കാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. ബ്രാഞ്ചുകളുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും ജോലിക്കെത്തിയവരെ തടഞ്ഞതിനുമാണ് നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം മാനേജ്‌മെന്റിന്റേത് പ്രതികാര നടപടിയാണെന്ന് സിഐടിയു ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top