എൻടിപിസി സ്‌ഫോടനം; മരണസംഘ്യ പത്തായി

ഇന്നലെ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. സ്‌ഫോടനത്തിൽ നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
റായ്ബറേലിയിലെ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്. പ്ലാന്റിലെ ബോയ്‌ലർ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടത്തെതുടർന്ന് പ്ലാന്റ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. 210 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് 1988ലാണ് പ്രവർത്തനം തുടങ്ങിയത്.
അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
NTPC blast death toll touches ten
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here