അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍തൃമാതാവിനെ യുവതി കൊല്ലാന്‍ ശ്രമിച്ചു

അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍തൃമാതാവിനെ യുവതി കൊല്ലാന്‍ ശ്രമിച്ചു. മൂന്നാര്‍ മൊക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനിയാണ് ഭര്‍തൃമാതാവ് അച്ചാമ്മ കൊല്ലാന്‍ ശ്രമിച്ചത്. കേബിള്‍ വയറിട്ടാണ് മിനി ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇവര്‍ മരിച്ചില്ലെന്ന് ഉറപ്പായതോടെ അച്ചാമ്മ വീണ് പരിക്കേറ്റെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അച്ചാമ്മയുടെ പരിക്കില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് അച്ചാമ്മ. മിനിയ്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്സെടുത്തു.
daughter in law
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News