ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർ ഗസറ്റഡ് ഓഫീസർമാർ : കരസേന

ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർ (ജെ.സി.ഒ) ഗസറ്റഡ് ഓഫീസർമാരാണെന്ന് കരസേന വ്യക്തമാക്കി. സേനയിൽ 64,000ത്തോളം പേർക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. ജെ.സി.ഒ.മാർ നോൺ ഗസറ്റഡ് ഓഫീസർമാരാണെന്ന മുൻ വിജ്ഞാപനമാണ് കരസേന തിരുത്തിയത്.
ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട് സേനയിലെ വലിയൊരു വിഭാഗത്തിന് അസംതൃപ്തി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കരസേന ഈ തീരുമാനം എടുത്തിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരമുള്ള ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽ 2011ൽ ജെ.സി.ഒ.മാർ നോൺ ഗസറ്റഡ് ഓഫീസർമാരാണെന്ന് കരസേന അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നിലനിന്ന അവ്യക്തത പൂർണമായി അവസാനിപ്പിച്ചുകൊണ്ടാണ് കരസേനാ ഹെഡ്ക്വാർട്ടേഴ്‌സിന്റെ പുതിയ തീരുമാനം. നായിബ് സുബേദാർ സുബേദാർ, സുബേദാർ മേജർ എന്നീ മൂന്ന് റാങ്കുകളിൽ പെടുന്ന സേനാംഗങ്ങൾക്ക് പുതിയ നിലപാടിന്റെ പ്രയോജനം ലഭിക്കും.
junior commissioned officers are gazetted officers says army
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here