ഗെയിൽ വിരുദ്ധ സമരസമിതി യോഗം ഇന്ന്

gail construction works restarted anti gail strike meeting today

ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ഗെയിൽ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. സ്ഥലം എംപി എം.ഐ ഷാനവാസിന്റെ നേതൃത്വത്തിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. സംസഥാന സർക്കാർ ഗെയിൽ വിരുദ്ധ സമരസമിതിയുമായി ചർച്ചയക്ക് തയ്യാറായ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. തിങ്കളാഴ്ച സംസ്ഥാന സർക്കാരുമായി നടക്കുന്ന ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.

വ്യവസായ മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് കളക്ട്രേറ്റിലാണ് സംസഥാന സർക്കാരുമായി ചർച്ച .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top