പദ്മാവതി ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപ്പെടുത്തുന്നു; റിലീസ് ദിവസം ബന്ദ് പ്രഖ്യാപിച്ചു

bandh on padmavati release date padmavati gets UK sensor board certificate

സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയുടെ റിലീസ് ദിവസം ബന്ദ് പ്രഖ്യാപിച്ച് ജൗഹാർ സ്മൃതി സംസ്താൻ സംഘടന.

സിനിമയ്‌ക്കെതിരെ രജപുത് വിഭാഗക്കാർ ചിറ്റോർഗഡിൽ പ്രതിഷേധ പ്രകടനം നടത്തി. സിനിമയിൽ നിന്നും രാജ്ഞിയെ മോശമായി ചിത്രീകരിച്ച ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് രജപുത്തരുടെ ആവശ്യം.

ചിത്രം ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബിജെപി സെൻസർ ബോർഡിനും ഇലക്ഷൻ കമ്മീഷനും കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.

അലാവുദ്ദീൻ ഖില്ജിയും റാണി പദ്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന രീതിയിൽ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് വാദം.

സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട ആശങ്ക പങ്കു വെച്ച് കൊണ്ട് ക്ഷത്രിയ രാജ്പുത് വംശങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

bandh on padmavati release date

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top