വിയറ്റ്‌നാമിൽ ചുഴലിക്കൊടുങ്കാറ്റ്; 11 മരണം

cyclone in vietnam

കനത്ത ചുഴലിക്കാറ്റിനെ തുടർന്ന് വിയറ്റ്‌നാമിൽ 11 പേർ മരിച്ചു . നിരവധിപേരെ കാണാതായി. ഇന്നു രാവിലെയാണ് കാറ്റ് വീശിയത്. കനത്ത പ്രഹരശേഷിയുള്ള ഡമ്‌റേ ചുഴലിക്കാറ്റ് വിയറ്റ്‌നാമിന്റെ മൂന്നു മുഖ്യ പ്രദേശങ്ങളിൽ വീശി.

ആയിരക്കണക്കിനു വീടുകളെ നിലംപരിശാക്കിയ കൊടുങ്കാറ്റ് നൂറുകണക്കിനു വൃക്ഷങ്ങളേയും പിഴുതെറിഞ്ഞു. ഖാൻ പോവ പ്രദേശത്താണ് കൂടുതൽ മരണം. ഇവിടെ ഏഴുപേരാണ് മരിച്ചത്. പലരേയും കാണാതായി. വിയറ്റ്‌നാമിലെ പൊക്ക പ്രദേശങ്ങളെയാണ് ഡംമ്‌റേ കൂടുതലും ആക്രമിച്ചത്. ഇന്നു വൈകിട്ട് ഡംമ്‌റേ കംമ്പോഡിയയിലേക്കു കടക്കാൻ സാധ്യതയുണ്ടെന്നറിയുന്നു.

 

cyclone in vietnam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top