ന്യൂയോർക്ക് ആക്രമണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

isis isis takes responsibility of newyork attack

മാൻഹട്ടനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. വ്യാഴാഴ്ചകളിൽ പുറത്തിറങ്ങുന്ന അൽ നബ പത്രത്തിലൂടെയാണ് അവർ വിവരം പുറത്തുവിട്ടത്.

ട്രക്ക് ഓടിച്ച ഉസ്‌ബെക്കിസ്ഥാൻ സ്വദേശി സെയ്ഫുള്ള ഹബീബുള്ളഎവിക് സെയ്‌പോവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. 9/11നു ശേഷം ന്യൂയോർക്കിലുണ്ടാകുന്ന വലിയ ഭീകരാക്രമണമാണിത്.

 

isis takes responsibility for newyork attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top