Advertisement

ടൈംസ് സ്ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു; ന്യൂയോര്‍ക്കിൽ ആദ്യമായി ദുര്‍ഗാ പൂജ

October 9, 2024
Google News 2 minutes Read

ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. നഗരമധ്യത്തില്‍ വെച്ച് നടത്തിയ ദുര്‍ഗാ പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ടൈംസ് സ്ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു.

നിരവധി ഇന്ത്യക്കാരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ദുര്‍ഗാ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയത്. ടൈംസ് സ്ക്വയറിന്റെ മധ്യത്തിലായി ദുര്‍ഗ പൂജ പന്തലും ഒരുക്കിയിരുന്നു.നവമി പൂജയും ദുര്‍ഗാ പൂജയോടെയുമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ബംഗാളി ക്ലബ് യുഎസ്എ ആണ് ന്യൂയോര്‍ക്കിലെ ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. രണ്ട് ദിവസം ന്യൂയോര്‍ക്ക് നഗരത്തില്‍ ദുര്‍ഗ പൂജാ ആഘോഷങ്ങള്‍ നടക്കും. രണ്ട് ദിവസത്തെ പൂജയ്‌ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും നടക്കും.

Story Highlights : first ever durga puja celebrations at new york

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here