വിമാനയാത്രയ്ക്കിടെ മോശം അനുഭവം; ട്വിറ്ററിലൂടെ പങ്കുവെച്ച് സിന്ധു

വിമാന യാത്രക്കിടെ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് ബാഡ്മിന്റൺ താരം പി.വി സിന്ധു. ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ഇൻഡിഗോ വിമാനത്തിലാണ് സിന്ധുവിന് ദുരനുഭവമുണ്ടായത്.
വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫായ അജിതേഷാണ് അപമര്യാദയായി പെരുമാറയതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചു. അജിതേഷിന്റെ പെരുമാറ്റം കണ്ട് വിമാനത്തിലെ എയർ ഹോസ്റ്റസായ അഷിമ പ്രശ്‌നം പരിഹരിക്കാൻ എത്തുകയും ഗ്രൗണ്ട് സ്റ്റാഫിനെ ഉപദേശിക്കുകയും ചെയ്തു. എന്നാൽ അഷിമയോടും അജിതേഷ് മോശമായി പെരുമാറി.
ഇതുപോലുള്ള ജീവനക്കാരെ നിയമിച്ച് ഇൻഡിഗോ അവരുടെ പേര് കളയുകയാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അഷിമ വെളിപ്പെടുത്തുമെന്നും സിന്ധു ട്വിറ്ററിൽ കുറിച്ചു.
Sorry to say ..i had a very bad experience?when i was flying by 6E 608 flight to bombay on 4th nov the ground staff by name Mr ajeetesh(1/3)
— Pvsindhu (@Pvsindhu1) November 4, 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here