കോടികളുടെ ക്രമക്കേട്; സഹകരണ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ 34കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജര്‍ അറസ്റ്റില്‍. തഴക്കര ശാഖയിലെ തന്നെ മാനേജറായിരുന്ന താഴവന വീട്ടില്‍ ജ്യോതിമധുവാണ് അറസ്റ്റിലായത്. ജ്യോതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.
2016 ഡിസംബറിലാണ് 34 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് മാനേജര്‍ ജ്യോതി മധു, കാഷ്യര്‍ ബിന്ദു ജി. നായര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടിസീമ ശിവ എന്നിവരെ സര്‍വ്വീസില്‍ നിന്ന് നീക്കിയിരുന്നു. മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മെയ് മാസത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്വര്‍ണ്ണ പണയത്തില്‍ പണയ വസ്തു ഇല്ലാതെ വായ്പ കൊടുത്തും, വ്യാജ നിക്ഷേപക സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജ അക്കൗണ്ടുകളിലായിരുന്നു തട്ടിപ്പ്. ഈ തുക പിന്നീട് ജ്യോതി മധുവിന്റെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായും കണ്ടെത്തി. ഏഴു വര്‍ഷമായി ക്രമക്കേടുകള്‍ തുടരുകയായിരുന്നു.
ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ വി. ജോഷി, എഎസ്‌ഐ അനില്‍കുമാര്‍, സിപിഡിഒ വിനോദ് കുമാര്‍, സി പി ഒ ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
joy madhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here