വനിതാ ഹോക്കി; ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ്

india

ഇന്ത്യൻ വനിതാ ടീമിന് ഏഷ്യ കപ്പ് കിരീടം. ചൈനയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജപ്പെടുത്തിയാണ് ഇന്ത്യ വിജയികളായത്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത്. കിരീട നേട്ടത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിയിലും ഇന്ത്യ യോഗ്യത ഉറപ്പിച്ചു.

2004ല്‍ ആണ് ഇന്ത്യ ആദ്യമായി ഏഷ്യ കപ്പില്‍ ജേതാക്കളാകുന്നത്. എന്നാൽ  2009-ല്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.ഈ വിജയത്തോടെ ഇന്ത്യയുടേത് മധുര പ്രതികാരം കൂടിയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top