Advertisement

കേരള ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റും ടെന്നീസ് റാക്കറ്റ് എക്‌സിബിഷനും

February 18, 2024
Google News 3 minutes Read
Kerala Open Tennis Tournament and Tennis Racket Exhibition begins

എസ്. മണിയന്‍ സ്മാരക കേരള ഓപ്പണ്‍ ജൂനിയര്‍ ടെന്നീസ് ടൂര്‍ണമെന്റിന് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ ആരംഭിച്ചു. 100ലധികം കുട്ടികളാണ് ഫെബ്രുവരി 17 മുതല്‍ 23 വരെ നടക്കുന്ന പ്രസ്തുത ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മുന്‍ സംസ്ഥാന ചാമ്പ്യനും പ്രശസ്ത ടെന്നീസ് താരവുമായിരുന്ന എസ്. മണിയന്റെ സ്മരണാര്‍ത്ഥം ടെന്നീസ് റാക്കറ്റ് എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ടൂര്‍ണമെന്റും എക്‌സിബിഷനും പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. (Kerala Open Tennis Tournament and Tennis Racket Exhibition begins)

130 – ലേറെ വര്‍ഷം പഴക്കമുള്ള ടെന്നീസ് റാക്കറ്റുകള്‍, അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ജര്‍മ്മനി, ബെല്‍ജിയം, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജപ്പാന്‍, ഇന്‍ഡോനേഷ്യ, ചൈന, തായ്വാന്‍, സിങ്കപ്പൂര്‍, മലേഷ്യ, ഇന്ത്യ എന്നി രാജ്യങ്ങളില്‍ നിര്‍മിച്ച ടെന്നീസ് റാക്കറ്റുകള്‍, വ്യത്യസ്ത രൂപത്തിലുള്ളവ, പ്രശസ്ത താരങ്ങളായ ജിമ്മി കോണ്ണേഴ്‌സ്, ഇവാന്‍ ലെന്‍ഡല്‍, ജോണ്‍ മക്കന്റോ, ബോറിസ് ബെക്കര്‍, അഗാസി, പീറ്റ് സംപ്രസ്, ഫെഡറര്‍, നദാല്‍, മാര്‍ട്ടിന നവരത്തി ലോവ, സ്റ്റെഫി ഗ്രാഫ്, മോണിക്ക സെലസ് എന്നിവര്‍ ഉപയോഗിച്ചതു പോലെയുള്ള റാക്കറ്റുകള്‍, വിമ്പില്‍ഡണ്‍ മത്സരത്തില്‍ ഉപയോഗിച്ച ടെന്നീസ് ബോളുകള്‍, പ്രത്യേക അവസരങ്ങളില്‍ പുറത്തിറക്കിയ റാക്കറ്റുകളും പന്തുകളും തുടങ്ങിയവ എക്‌സിബിഷനില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

Story Highlights: Kerala Open Tennis Tournament and Tennis Racket Exhibition begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here