വധ ഭീഷണിയെ പരിഹസിച്ച് കമല്‍ ഹാസന്‍

വെടിവച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തെ പരിഹസിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത്. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ തന്നെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതെന്നാണ് കമലിന്റെ പ്രതികരണം.  ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തി ജയിലടക്കുകയായിരുന്നു അവര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ജയിലുകളില്‍ ഇടം ഇല്ലാതായതോടെ കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്നാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് അശോക് ശര്‍മ ആഹ്വാനം ചെയ്തത്.ഹിന്ദു തീവ്രവാദം യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.  കമല്‍ഹാസന്റെ ആരോപണങ്ങള്‍ ഹിന്ദുത്വത്തിനെതിരാണെന്നും അശോക് ശര്‍മ ആരോപിച്ചു. കമല്‍ഹാസന്റെയും ശ്രുതി ഹാസന്റെയും ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ പറഞ്ഞിരുന്നു. കമലിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top