കണ്ണൂര്‍ ബസ് അപകടം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍ ബസ് അപടത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് കണ്ണൂർ പഴയങ്ങാടിയിലാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബസ്സാണ് അപകടം ഉണ്ടാക്കിയത്. ഈ ബസ് ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. പത്ത് മണിയോടെ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും.
bus accident
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News