എംഎം മണിയുടെ സഹോദരന്റെ മരണത്തില്‍ പോലീസ് മേധാവിയ്ക്ക് ഊമക്കത്ത്

മന്ത്രി എംഎം മണിയുടെ സഹോദരന്‍ വണ്ടിയിടിച്ചാണ് മരിച്ചതെന്ന് കാണിച്ച് പോലീസ് മേധാവിയ്ക്ക് ഊമക്കത്ത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് മേധാവി മൂന്നാര്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ഒമ്പതിനാണ് എംഎം മണിയുടെ സഹോദരന്‍ സനകനെ വഴിവക്കില്‍ അവശനിലയില്‍ കണ്ടെത്തുന്നത്.

ഊമക്കത്തിലെ വിവരങ്ങള്‍ ഇങ്ങനെ
ഒക്ടോബര്‍ ഏഴിനു വൈകുന്നേരം അടിമാലി ടൗണിനു സമീപത്ത് സനകനെ വാഹനമിടിച്ചിരുന്നു. വാഹനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരുണ്ടായിരുന്നു. പരിക്കേറ്റത് മന്ത്രിയുടെ സഹോദരനാണെന്ന് അവിടെക്കൂടിയവര്‍ക്ക് അറിയില്ലായിരുന്നു. സംഭവം നടന്ന വാഹനത്തില്‍ത്തന്നെ  സനകനെ ആശുപത്രിയിലേക്കയച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലേക്ക് എന്നുപറഞ്ഞാണു കൊണ്ടുപോയത്. പിന്നീടു മരണവിവരമാണ് അറിയുന്നതെന്നും വാഹനാപകടമാണു മരണകാരണം

അതേസമയം അപകടം നടക്കുന്ന രണ്ട് ദിവസം മുമ്പ് ഭാര്യയോടൊപ്പം പോയ സനകനെ ഇടയ്ക്ക് വച്ച് കാണാതായിരുന്നു.ഇതെ കുറിച്ചും പിന്നീട് അന്വേഷണം ഉണ്ടായില്ല. മുരിക്കാശ്ശേരി സ്വദേശിയുടേതായിരുന്നു കത്തില്‍ പറയുന്ന വാഹനമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഊമ കത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് മറ്റൊരു സഹോദരന്‍ ലംബോധരനാണ്. മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടന്നിട്ടില്ലെന്നാണ് ലംബോധരന്റെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top