ടെക്സാസിൽ പള്ളിയിൽ വെടിവെപ്പ്; 27 മരണം

gun fire

അമേരിക്കയിലെ ടെക്‌സ‌സിലെ പള്ളിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു.പ്രാര്‍ത്ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. 24 പേര്‍ക്ക് പരിക്കേറ്റു. സാന്‍ അന്‍റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലന്‍ഡ് സ്‌പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിൽ  പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30നാണ് ആക്രമണം ഉണ്ടായത്.

കാറില്‍ രക്ഷപ്പെട്ട അക്രമിയെ പൊലീസ് വെടിവച്ച് കൊന്നതായും അക്രമി ആത്മഹത്യ ചെയ്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top