ഐഎസ് റിക്രൂട്ടര്‍ പിടിയില്‍

is

ഇന്ത്യയിൽ നിന്നും ചെറുപ്പക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ വിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്.  യുപി സ്വദേശി അബു സെയ്ദാണ് അറസ്റ്റില്‍ ആയത്. സൗദി അറേബ്യയിൽ നിന്നും മുംബൈ എയർ പോർട്ടിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്.

നേരത്തെ സേന നടത്തിയ ഓപ്പറേഷനിൽ ഇയാളോട് അടുപ്പം ഉണ്ടായിരുന്ന മറ്റ് നാല് ഭീകരരെ പിടികൂടിയിരുന്നു. ഇയാൾ മുഖേന 12 ഓളം യുവാക്കൾ ഐഎസ് കേന്ദ്രത്തിലെത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. സൗദി അറേബ്യയിൽ നിന്നുമാണ് ഇയാൾ ഭീകര പ്രവർത്തനം നടത്തി വന്നിരുന്നത്. യുവാക്കൾക്ക് പണവും മറ്റ് ജീവിത സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് ഇയാൾ യുവാക്കളെ ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിപ്പിച്ചിരുന്നത്.

isis, is

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top