ഉദയഭാനുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

udayabhanu send in police custody

റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ അഭിഭാഷകൻ സി.പി ഉദയഭാനുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേയ്ക്കാണ് ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഒമ്പതാം തീയതി രാവിലെ പതിനൊന്ന് മണിക്ക് കോടതിയിൽ ഹാജരാക്കണം.

ഇരിങ്ങാലക്കുട സബ്ജയിലിൽ റിമാൻഡിലാണ് ഉദയഭാനു. മൂന്നിടത്ത് ഭൂമി വാങ്ങാനാണ് അഭിഭാഷകൻ കരാർ എഴുതിയിരുന്നത്. ഈ ഭൂമികളിൽ ഉദയഭാനുവുമായി പോലീസ് തെളിവെടുപ്പു നടത്തിയേക്കും.

 

udayabhanu send in police custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top