രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Supreme Court will today hear petition by Perarivalan

ജയില്‍ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തമിഴ്‌നാട് ഗവര്‍ണറാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി പരിശോധിക്കും. രാജീവ് വധത്തില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന അന്വേഷണത്തിന്, പേരറിവാളനുമായി ബന്ധമില്ലെന്ന് സിബിഐ അറിയിച്ചിരുന്നു. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് പേരറിവാളന്റെ ഹര്‍ജി പരിഗണിക്കുന്നത്. മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Story Highlights Supreme Court will today hear petition by Perarivalan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top