ദിലീപിന്റെ ജയിൽ നാളുകൾ സിനിമയാകുന്നു

kochi actress attack case dileep involvement dileep prison days to be film

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ജയിലിലായ പ്രതി ദിലീപിന്റെ 87 ദിവസത്തെ ജയിൽവാസം സിനിമയാകുന്നുവെന്ന് റിപ്പോർട്ട് . ഇര എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്നാണ്.

വൈശാഖിൻറെ അസോസിയേറ്റായ സൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കുറ്റാരോപിതൻറെ കഥയെന്നാണ് ഇരയുടെ ടാഗ് ലൈൻ. ഉണ്ണി മുകുന്ദനാണ് ഇരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിയയാണ് ചിത്രത്തിലെ നായികയെന്നും സൂചനയുണ്ട് .

അതേ സമയം സിനിമയുടെ കഥയെക്കുറിച്ചോ മറ്റു കാര്യങ്ങലെക്കുറിച്ചോ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

dileep prison days to be film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top