വല്ലാര്‍പാടത്ത് കണ്ടെയ്നര്‍ ലോറി തൊഴിലാളികള്‍ സമരം പിന്‍വലിച്ചു

വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ തൊഴിലാളികള്‍ എട്ടു ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ പ്രതിഷേധിച്ചാണ് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്. അമിതഭാരം കയറ്റിയതിനാണ് സംസ്ഥാനത്ത് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയത്. എന്നാല്‍ ചരക്കിന്റെ ഭാരം നിയന്ത്രിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് പങ്കൊന്നുമില്ലെന്നിരിക്കെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ എന്തു കാര്യമാണെന്നായിരുന്നു സമരക്കാരുടെ പക്ഷം.
vallarpadam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News