യുദ്ധകപ്പലുകൾ വിഴിഞ്ഞം തീരം വിട്ടു

വീഴിഞ്ഞത്തെത്തിയ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും തീരം വിട്ടു. രാവിലെ 9.30 ഓടെയാണ് കപ്പലുകൾ തീരംവിട്ടത്. തുറമുഖത്തെ സൗകര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായാണ് യുദ്ധക്കപ്പലുകൾ വിഴിഞ്ഞത്തെത്തിയത്.
തിങ്കളാഴ്ച വൈകിട്ടോടെ ഐ.എൻ.എസ് കബ്ര, ഐ.എൻ.എസ്. കൽപ്പേനി എന്നീ യുദ്ധക്കപ്പലുകളാണ് വിഴിഞ്ഞത്തെ പുതിയ വാർഫിലെത്തിയത്. സേനയുടെ ഡോർണിയർ വിമാനവും തലസ്ഥാനത്ത് എത്തിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News