നോട്ട് നിരോധനം; ജോലി നഷ്ടപ്പെട്ടത് 15ലക്ഷം പേര്‍ക്ക്

കള്ളപ്പണം തുടച്ച് നീക്കാനും രാജ്യത്ത് ഒരു വലിയ സാമ്പത്തിക വിപ്ലവം ഉണ്ടാക്കാനുമായി തൊടുത്ത് വിട്ട നോട്ട് നിരോധനം രാജ്യത്ത് കളഞ്ഞ് കുളിച്ചത് 15ലക്ഷം പേരുടെ ജോലി. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയാണ് ഇത്രയധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.121ഓളം വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളാണ് തൊഴിലാളികളെ പിരിച്ച് വിട്ടത്. ലേബര്‍ ബ്യൂറോ എപ്ലോയ്മെന്റ് സര്‍വെയും ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 107കമ്പനികളില്‍ നിന്നായി 14668പേര്‍ക്കാണ് തൊഴിലില്ലാതായത്. എല്‍ ആന്റ് ടിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്.
ലേബര്‍ ബ്യൂറോയുടെ ക്വാര്‍ട്ടേര്‍ലി എംപ്ലോയ്മെന്റ് സര്‍വ്വെ പ്രകാരം 2016ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 1.52ലക്ഷം തൊഴിലാളികള്‍ക്കും 49000ത്തില്‍ പരം പാര്‍ട് ടൈം തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെട്ടു. പ്രധാനമന്ത്രിയുടെ കൗശല്‍ വികാസ് യോജനയുടെ രേഖകള്‍ പ്രകാരം തൊഴിലധിഷ്ഠിത വൈദഗ്ധ്യ പരിശീലനം നേരിട്ടവരില്‍ 2.9ലക്ഷം പേര്‍ക്ക് മാത്രമേ ജോലി ലഭിച്ചുള്ളൂ എന്ന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here