നിര്‍ബന്ധിച്ച് മത പരിവ്രത്തനം നടത്തിയെന്ന പരാതിയുമായി യുവതി ഹൈക്കോടതയില്‍

പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയും ചെയ്തെന്ന പരാതിയുമായി യുവതി ഹൈക്കോടതിയില്‍. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. പരാതി എന്‍ഐഎ അന്വേഷിക്കണമെന്നാണ് ആവശ്യം.
ബംഗളുരുവില്‍ വച്ച് പരിചയപ്പെട്ട മാഹി സ്വദേശിയായ യുവാവാണ് മതം മാറ്റിയെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് മതം മാറ്റിയത്. തുടര്‍ന്ന് സൗദിയില്‍ എത്തിച്ചെന്നും പരാതിയില്‍ പറയുന്നു. സൗദിയില്‍ നിന്നും രക്ഷപ്പെട്ടാണ് നാട്ടിലെത്തിയതെന്നും യുവതി പറയുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News