നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് ആവശ്യം; അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഹർജിയിൽ കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് നിലപാട് തേടിയിരുന്നു. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. ഇരുവരെയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാണാവശ്യം .വിഷയത്തിൽ കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും.
Read Also : നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം ലഭിച്ചു; മകളെ നാട്ടിലെത്തിക്കണമെന്ന് അമ്മ ബിന്ദു
ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട ഉടമ്പടികളിലുൾപ്പെടെ പൗരന്മാരുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്നുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നുമാണ് ഹർജിക്കാരി പറയുന്നത്.
Story Highlight: bindu petition highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here