നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം ലഭിച്ചു; മകളെ നാട്ടിലെത്തിക്കണമെന്ന് അമ്മ ബിന്ദു

ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമ ജയില്‍മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിലെത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍ അധികാരമുണ്ടെന്നും അമ്മ ബിന്ദു പ്രതികരിച്ചു.
‘ഈ ദിവസത്തിന് ദൈവത്തിന് നന്ദി പറയുകയാണ്. സത്യസന്ധമായ ഒരു കാര്യത്തിന് വേണ്ടിയാണ് ഇത്രയും കാലം അലഞ്ഞത്. ആ കുഞ്ഞുങ്ങള്‍ നിരപരാധിയല്ലേ. അവരെ ശിക്ഷിക്കണമെന്നാണോ നിയമം പറയുന്നത് എന്നും നിമിഷയുടെ അമ്മ ബിന്ദു മാധ്യമങ്ങളോട് വ്യക്തമാക്കി.
നിമിഷയെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് അമ്മ ബിന്ദുവിന്റെ ഇപ്പോഴത്തെ ആവശ്യം. നേരത്തേയും ഈ അഭ്യര്‍ത്ഥനയുമായി ബിന്ദു കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും അമ്മ ബിന്ദു വ്യക്തമാക്കി. ഐഎസ്സില്‍ ചേര്‍ന്ന നിമിഷാ ഫാത്തിമയ്ക്ക് ഒരു കുഞ്ഞുണ്ട്. നിമിഷയെ പാര്‍പ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയില്‍ താലിബാന്‍ തകര്‍ത്തിരുന്നു. അതേസമയം നിമിഷ ഫാത്തിമ എവിടെയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.
Story Highlight: nimisha fathima
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here