Advertisement

വിപണി ചർജാകും; എംജിയുടെ അത്യാഡംബര എംപിവി എം9 ഇവി ഉടൻ എത്തും

11 hours ago
Google News 2 minutes Read

എംജി മോട്ടോഴ്സിന്റെ അത്യാഡംബര എംപിവി എം9 ഇവി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. ഈ മാസം 21ന് വാഹനം വിപണിയിൽ എത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും വിപണി വില പുറത്തുവിട്ടിട്ടില്ല. എക്സ്ഷോറൂം വില 70 ലക്ഷം രൂപയാകുമെന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രിക് രൂപത്തിലെത്തുന്ന എംപിവി വിപണിയിൽ‌ എതിരാളികൾക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക.

ടൊയോട്ട വെൽഫയർ, കിയ കാർണിവൽ എന്നിവയായിരിക്കും വിപണിയിലെ പ്രധാന എതിരാളികൾ. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എംപിവി ഇന്ത്യൻ വിപണിയിൽ എംജി അവതരിപ്പിക്കുന്ന അഞ്ചാമത്തെ വൈദ്യുത കാറായിരിക്കും എം9 ഇവി. പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

ക്ലോസ്ഡ്-ഓഫ് ട്രപസോയിഡൽ ഫ്രണ്ട് ഗ്രിൽ, ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇതിന് മുകളിലായി കണക്റ്റഡ് എൽഇഡി ഡിആർഎൽ എന്നിവയാണ് ഡിസൈനിൽ മുന്നിട്ട് നിൽക്കുന്നത്. 90 കിലോവാട്ട് ശേഷിയുള്ള നിക്കൽ മാഗ്‌നീസ് കൊബാൾട്ട് (എൻഎംസി) ബാറ്ററിയാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. ഒറ്റ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് ആണ് വാ​ഗ്ദാനം നൽകുന്നത്. 160 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 90 മിനിറ്റിൽ 100 ശതമാനം ചാർജ് ചെയ്യാനും സാധിക്കും.

മെറ്റൽ ബ്ലാക്ക്, കോൺക്രീറ്റ് ഗ്രേ, പേൾ ലസ്റ്റർ വൈറ്റ് എന്നീ നിറങ്ങളിൽ വാഹനം തെരഞ്ഞെടുക്കാനാവും. കോഗ്നാക് ബ്രൗൺ ലെതർ, സ്യൂഡ് മിശ്രിതത്തിൽ പൂർത്തിയാക്കിയതാണ് ഇന്റീരിയർ. ഡ്രൈവർ ക്യാബിനിലും പാസഞ്ചർ ക്യാബിനിലുമായി രണ്ട് സൺറൂഫുകൾ, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങുകൾ, വെന്റിലേഷൻ-ഹീറ്റിങ്, ഓട്ടോമാൻ സംവിധാനങ്ങൾ നൽകിയിട്ടുള്ള പവേർഡ് സീറ്റുകൾ, റിയർ എന്റർടെയ്ൻമെന്റ് സ്ക്രീൻ എന്നിവ വാഹനത്തിലുണ്ട്.

Story Highlights : MG M9 Electric MPV India Launch on July 21

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here