റയാന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം; 11ാം ക്ലാസുകാരന്‍ അറസ്റ്റില്‍

റയാന്‍ സ്ക്കൂളില്‍ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. സിബിഐയാണ് അറസ്റ്റ് ചെയ്തത്. ഈ സ്ക്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ കുറ്റം ആരോപിച്ച് സ്ക്കൂളിലെ ബസ് ഡ്രൈവറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്തംബര്‍ എട്ടിനാണ് രണ്ടാം ക്ലാസുകാരനെ ശുചി മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദ്യുമ്‌നന്‍ ഠാക്കൂര്‍ എന്ന കുട്ടിയാണ് മരിച്ചത്. സംഭത്തില്‍ സ്ക്കൂള്‍ ഉടമകളെ അറസ്റ്റ് ചെയ്യാന്‍ നീക്കം ഉണ്ടായിരുന്നു. ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ചത്. സ്‌കൂള്‍ ബസ് ഡ്രൈവറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രദ്യുമനന്റെ അച്ഛന്റെ ആവശ്യപ്രകാരം സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here