ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

ഗുജറാത്തിലെ ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അയൽവാസി ലാലാ ഭായ് തഡ് വിയെ അറസ്റ്റ് ചെയ്തു.
കുടംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അമ്മയുടെ മുന്നിലിട്ടാണ് കുട്ടിയെ കൊന്നത്. പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാല്‍ അടുക്കാനായില്ലെന്നും എല്ലാവരും നോക്കി നില്‍ക്കെയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നും പ്രദേശവാസികളിലൊരാള്‍ വെളിപ്പെടുത്തി.
പ്രതിയെ കര്‍ശന പൊലീസ് നിരീക്ഷണത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാരതീയ ന്യായ സംഹിത അനുസരിച്ച് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
Story Highlights : Human sacrifice In Gujarat, 4-year-old killed by neighbour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here