“രാഷ്ട്രീയം ലക്ഷ്യമല്ല ‘അമ്മ’യിൽ മാറ്റങ്ങൾ കൊണ്ടുവരും”; ദേവൻ

അമ്മ (AMMA) താരസംഘടനയിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് നടൻ ദേവൻ. സംഘടനയിലെ ആരോപണവിധേയരായ അംഗങ്ങളെ പുറത്താക്കാനുള്ള നടപടികൾ ജനറൽ ബോഡിയിൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
[Actor Devan]
തന്റെ സ്ഥാനാർത്ഥിത്വത്തെ സംഘപരിവാർ മുഖമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ വെറും മണ്ടത്തരമാണെന്ന് ദേവൻ പറഞ്ഞു. സംഘടനയിൽ വരുന്ന ആർക്കും രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന് തോന്നുന്നില്ല. താൻ ബിജെപിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അമ്മയിലേക്ക് വരുമ്പോൾ രാഷ്ട്രീയമല്ല അജണ്ട. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുക ദേവൻ ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.
Read Also: ‘AMMA’ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും മത്സരിക്കും
ശ്വേതാ മേനോൻ തന്നോടൊപ്പം മത്സരിക്കുന്നതിൽ സന്തോഷമുണ്ട് മത്സരബുദ്ധിയോടെ തന്നെയാണ് ഇതിനെ കാണുന്നതെന്നും ദേവൻ വ്യക്തമാക്കി. . തന്റെ സ്ഥാനാർത്ഥിത്വത്തിന് മുതിർന്ന അംഗങ്ങളും പുതിയ തലമുറയും ഉൾപ്പെടെ എല്ലാവരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ വളരെ ശുഭപ്രതീക്ഷയോടെയാണ് മത്സരത്തെ നോക്കിക്കാണുന്നതെന്നും ദേവൻ പറഞ്ഞു.
Story Highlights : Politics is not the goal, we will bring changes in ‘AMMA'”; Devan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here