സോളാര്‍ റിപ്പോര്‍ട്ട്; ഇന്ന് നിര്‍ണ്ണായക മന്ത്രിസഭാ യോഗം

സോളാര്‍ ജുഡീഷ്യൽ കമ്മീഷൻ റിപ്പോര്‍ട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ നടപടി എന്തെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഈ വിഷയങ്ങളില്‍ അന്തിമ തീരുമാനമാവും. സുപ്രീംകോടതി മുൻ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെയാണ് ചേരുന്നത്. രാവിലെ ഒൻപത് മണിമുതൽ ഒൻപതേകാലുവരെയാണ് സഭ സമ്മേളിക്കുന്നത്.
solar report
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News