ടെക്സാസിലെ പള്ളിയില്‍ ആക്രമണം നടത്തിയ ആള് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍

അമേരിക്കയിലെ ടെക്സസിലെ പള്ളിയില്‍ ആക്രമണം നടത്തിയ ആള് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗിയാണെന്ന് പോലീസ്. ഡെവിന് കെല്ലി എന്ന ആളാണ് പള്ളിയില്‍ ആക്രമണം നടത്തിയത്. 2012ല്‍ ന്യൂ മെക്സികോയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നുവെന്നും പിന്നീട് ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. യുഎസ് എയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്ന കെല്ലിയെ പുറത്താക്കിയതാണ്. കെല്ലിക്കു മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ടെക്സസിലെ ബാപ്റ്റിസ്റ്റ് പള്ളിയില്‍ വെടിവെപ്പുണ്ടായത്. പള്ളിയില്‍ പ്രാര്‍ഥനകള്‍ നടന്നുകൊണ്ടിരിക്കെയാണ് കെല്ലി വെടിയുതിര്‍ത്തത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടെ 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here