മുംബൈ മോണോറെയിലിൽ തീപിടുത്തം

fire at mumbai monorail

മുംബൈ മോണോറെയിലിൽ തീപിടുത്തം.  ഇന്ന് പുലർച്ചെ അഞ്ചരയോടെ വഡാല സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. രണ്ടു കോച്ചുകൾ പൂർണ്ണമായും കത്തി നശിച്ചു. കോച്ചുകളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രഥമിക നിഗമനമെന്നും അധികൃതർ അറിയിച്ചു. തീപിടിത്തം മറ്റു സർവീസുകളെ ബാധിച്ചെങ്കിലും പിന്നീട് സർവീസുകൾ പുനഃരാരംഭിച്ചു.

 

 

fire at mumbai monorail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top