ഷൂട്ടിങ്ങിലുടനീളം നേരിടേണ്ടി വന്നത് തന്റെ ഏറ്റവും വലിയ ഭയത്തെ : നൈല ഉഷ

അനിൽ രാധാകൃഷ്ണൻ മേനോനും കോഴിക്കോട് കളക്ടറായിരുന്ന എൻ പ്രശാന്തും ചേർന്ന് തിരക്കഥയൊരുക്കുന്ന ദിവാൻജി മൂല ഗ്രാന്റ് പ്രി(ക്‌സ്) എന്ന ചിത്രത്തിലെ ഷൂട്ടിങ്ങ് അനുഭവങ്ങൾ പറഞ്ഞ് നൈല ഉഷ. ഷൂട്ടിങ്ങിലുടനീളം നേരിടേണ്ടി വന്നത് തന്റെ ഏറ്റവും വലിയ ഭയത്തെയായിരുന്നുവെന്ന് താരം പറയുന്നു.
തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കോർപ്പറേഷൺ കൗൺസിലറായ എഫിമോൾ എന്ന കഥാപാത്രമായാണ് നൈല ദിവാൻജിയിലെത്തുന്നത്. എന്നാൽ കഥാപാത്രത്തിന്റെ സഞ്ചാരം മുഴുവൻ സ്‌കൂട്ടറിലാണ്. നൈലയ്ക്കാകട്ടെ സ്‌കൂട്ടറോടിക്കുന്നതാണ് ഏറ്റവും പേടിയുള്ള കാര്യവും. തന്റെ ഏറ്റവും വലിയ ഭയത്തേ ഷൂട്ടിംഗിലുടനീളം നേരിടേണ്ടിവന്നതുകൊണ്ട് വളരെ കഠിനമായിരുന്നു അഭിനയമെന്നാണ് നൈല വ്യക്തമാക്കിയത്.
സംവിധായകൻ അക്ഷൻ പറഞ്ഞാലും സ്‌കൂട്ടറോടിക്കുന്ന രംഗം ആകെ തകിടം മറിയുകയായിരുന്നു. സ്‌കൂട്ടറിൽ ഇരുന്നുകൊണ്ടുള്ള എല്ലാ ഷോട്ടുകളും 15 ഓളം തവണ ടേക്കെടുക്കേണ്ടി വന്നെന്നും നൈല പറയുന്നു. സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് അത് ബോധ്യപ്പെടുമെന്നും താരം വ്യക്തമാക്കി.
nyla Usha about diwanji moola shooting experience