കാഴ്ച്ചയിൽ ഉള്ളി തന്നെ എന്നാൽ കിലോയ്ക്ക് 50 രൂപ മാത്രമുള്ള ഇവൻ ഉള്ളി അല്ല ‘ഉൾട്ടി’

onion income tax raid in onion godowns onion price falls ulti conquers vegetable market onion price goes high

ഉള്ളിവില കുതിക്കുമ്പോൾ ആശ്രയിക്കാൻ ഉൾട്ടി ഉണ്ടല്ലോയെന്ന ആശ്വാസത്തിലാണ് സാധാരണക്കാരൻ. കാഴ്ചയിൽ ചെറിയുള്ളിക്ക് സമാനമെങ്കിലും സവാള ഇനത്തിൽ പെട്ടതാണ് ഉൾട്ടി. ഒറ്റ നോട്ടത്തിൽ ഉള്ളിയെന്നേ പറയൂ. കിലോയ്ക്ക് 50 രൂപ വരെയാണ് വില. ഗുണത്തിലും രുചിയിലും സവാളയോട് സാമ്യമുള്ള ഉൾട്ടിയാണ് ഇപ്പോൾ വിപണിയിലെ രാജാവ്.

കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിവില ഇന്നലെയോടെ 160 ൽ എത്തിയിരുന്നു. ഇതാണ് ഉൾട്ടിക്ക് പ്രചാരമേറാൻ കാരണമായത്. ഉൾട്ടിയെ ചിറ്റുള്ളി, മൈസൂർ ഉള്ളി, സാമ്പാർ ഉള്ളി, ചിറ്റ് ബെല്ലാരി എന്നിങ്ങനെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ്
കൂടുതലായി ഉൾട്ടി കൊണ്ടുവരുന്നത്.

സവാളയ്ക്ക് നിലവിൽ 50 രൂപയാണ് വില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top