ആരോപണങ്ങൾ തെളിഞ്ഞാൽ പൊതുരംഗത്ത് ഉണ്ടാകില്ല : ഉമ്മൻ ചാണ്ടി

will quit political life if allegations are proved right says oommen chandy

സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള സർക്കാർ നടപടികൾ സുതാര്യമല്ലെന്ന് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

റിപ്പോർട്ടിനെകുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചില്ലെന്നും,
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ വിശ്വാസ്യതയില്ലെന്നും പറഞ്ഞ ഉമ്മൻ ചാണ്ടി കത്തിലെ ലൈംഗികാരോപണത്തിൽ നിന്ന് സരിത വിചാരണവേളയിൽ പിന്മാറിയിരുന്നുവെന്നും പറഞ്ഞു.

വിചാരണവേളയിൽ ഇത് നിഷേധിച്ചിരുന്നുവെന്നും എന്നിട്ടും സരിതയുടെ കത്ത് രണ്ട് വാല്യങ്ങളിൽ ഉൾപ്പെടുത്തിയെന്നും ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സരിതയുടെ റിപ്പോർട്ടാണോ സോളാർ റിപ്പോർട്ടാണോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

സരിതയുടെ കത്തിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും അഴിമതിയാരോപണം വിചാരണവേളയിൽ ഉന്നയിച്ചില്ലെന്നും, ആരോപണങ്ങൾ സരിതയുടെ കത്തിൽ മാത്രമാണെന്നും പറഞ്ഞ അദ്ദേഹം ആരോപണങ്ങൾ തെളിഞ്ഞാൽ പൊതുരംഗത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് കൊല്ലമായി സോളാർ വേട്ടയാടുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

അതേസമയം പരിഗണനാ വിഷയത്തിൽ നിന്ന് കമ്മീഷൻ വ്യതിചലിച്ചുവെന്ന് കോൺഗ്രസ്സ് പറഞ്ഞു. നിയമനടപടിക്കൊരുങ്ങുകയാണ് കോൺഗ്രസ്സ്.

 

will quit political life if allegations are proved right says oommen chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top