ഓഹരി വിപണിയില്‍ കൃത്രിമം; വിജയ് രൂപാനിയുടെ കുടുംബത്തിന് പിഴ

vijay rupani

ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ കുടുംബം ഉള്‍പ്പെടെ 22 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സെബി പിഴ വിധിച്ചു. സാരംഗ് കെമിക്കല്‍സ് എന്ന ചെറുകമ്പനിയുടെ ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു വില്‍പന നടത്തി ലാഭമുണ്ടാക്കിയതിനാണ് നടപടി. 2011ലാണ് സംഭവം നടന്നത്. രുപാനിയ്ക്ക് 15ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ഹിന്ദു അവിഭക്ത കുടുംബം എന്ന നിലയിലാണ് രുപാനി ഓഹരി ഇടപാടു നടത്തിയിരുന്നത്.. ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു കാണിച്ച ശേഷം ഇവരുടെ കൈവശമുള്ള ഓഹരികള്‍ പുറത്തുള്ളവര്‍ക്ക് വിറ്റൊഴിച്ച് ലാഭമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

vijay rupani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top