Advertisement

വിജയ് രൂപാണിക്ക് ഇഷ്ട നമ്പർ 1206; മരണം തേടിയെത്തിയത് 12-06ന്

20 hours ago
Google News 1 minute Read
RUPANI

​​അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച ​ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഇഷ്ട നമ്പറായിരുന്നു 1206. ഒടുവിൽ മരണം അദ്ദേഹത്തെ തേടിയെത്തിയതും അങ്ങനെയൊരു തീയതിയിൽ, 12-06 (ജൂൺ 12).1206 തന്റെ ഭാ​ഗ്യ നമ്പറായി വിജയ് രൂപാണി വിശ്വസിച്ചിരുന്നു. രൂപാണി ആദ്യമായി വാങ്ങിയ സ്കൂട്ടറിനും പിന്നീട് വാങ്ങിയ കാറിനും 1206 ആയിരുന്നു രജിസ്ട്രേഷൻ നമ്പർ. അപ്രതീക്ഷിത വിയോ​ഗത്തിന് പിന്നാലെ 1206ഉം ഭാഗ്യ നമ്പറിലെ നിർഭാഗ്യവും സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്.

ലണ്ടനിലുള്ള മകളെയും കുടുംബത്തെയും കാണാനാണ് വിജയ് രൂപാണി ഇന്നലെ ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ കയറിയത്. പറന്നുയ‍ർന്ന് രണ്ട് മിനിറ്റിനുള്ളിൽ വിമാനം തകർന്നുവീണ് തീ​ഗോളമാവുകയായിരുന്നു. വിജയ് രൂപാണി ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241പേർക്കും ജീവൻ നഷ്ടമായി.

1956ൽ ബർമയിലാണ് വിജയ് രൂപാണി ജനിച്ചത്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ​ഗുജറാത്തിലെത്തി. എബിവിപിയിലൂടെ വളർന്ന് ബിജെപിയുടെ മുൻനിര മുഖമായി മാറുകയായിരുന്നു. 2016ലാണ് ​ഗുജറാത്ത് മുഖ്യമന്ത്രിയായത്.

Story Highlights : vijay rupani believed 1206 as lucky number

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here