Advertisement

അഹമ്മദാബാദ് വിമാന ദുരന്തം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചു

24 hours ago
Google News 2 minutes Read
RUPANI

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി കൊല്ലപ്പെട്ടു. വിമാനത്തില്‍ വിജയ് രൂപാനി യാത്ര ചെയ്തിരുന്നതായി ആദ്യഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ യാത്രാ ടിക്കറ്റും വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബോയിങ് 787 ഡ്രൈീംലൈനര്‍ വിമാനമാണ് വിമാനത്താവളത്തിന് തൊട്ടടുത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന് മുകളില്‍ വീണത്. 1.38ന് എയര്‍ട്രാഫിക് കണ്‍ട്രോളര്‍ക്ക് വിമാനത്തില്‍ നിന്ന് അപായ സൂചന ലഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ദുരന്തം.

ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 230 യാത്രക്കാരും പൈലറ്റുമാരുള്‍പ്പെടെ പന്ത്രണ്ട് വിമാനജീവനക്കാരും. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യാക്കാരാണ്. 53 ബ്രിട്ടീഷ് പൗരന്മാര്‍. ഏഴ് പോര്‍ച്ചുഗല്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും ഈ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനമായതിനാല്‍ ഇന്ധനടാങ്ക് നിറഞ്ഞ നിലയിലായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

ദുരന്തത്തിന് പിന്നാലെ മിനുട്ടുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എന്നാല്‍ രക്ഷാദൗത്യ ശ്രമങ്ങളെയും നിസഹായമാക്കിയ മഹാദുരന്തം.

Story Highlights : Former Gujarat CM Vijay Rupani killed in Air India plane crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here