അസാധു നോട്ട് കൈമാറ്റം; പിന്നില്‍ മുതിര്‍ന്ന ആര്‍ബിഐ ഉദ്യോഗസ്ഥര്‍

നോട്ടസാധുവാക്കല്‍ പിന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും അസാധു നോട്ട് കൈമാറ്റം നിര്‍ബാധം തുടരാന്‍ കാരണം മുതിര്‍ന്ന് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് സൂചന. ഇവരുടെ സഹായത്തോടെ അസാധു നോട്ടുകള്‍ മാറിയെടുക്കുന്നുവെന്ന് തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സിയും വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം 36കോടി അസാധുനോട്ടുകളുമായി ഒരു സംഘം ഡല്‍ഹിയില്‍ അറസ്റ്റിലായിരുന്നു. യഥാര്‍ത്ഥ മൂല്യത്തിന്റെ പത്ത് മുതല്‍ നാല്പത് ശതമാനം വരെ നല്‍കിയാണ് ഇവര്‍ അസാധു നോട്ടുകള്‍ വാങ്ങിയിരുന്നത്. നിരോധിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സൗകര്യം അവസാനിച്ചിട്ടും ഇത്രയേറെ അസാധുനോട്ടുകള്‍ എവിടെനിന്ന് വരുന്നുവെന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. പിടിയിലായ സംഘം ചില ആര്‍ബിഐ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയെന്നാണ് സൂചന. ആര്‍ബിഐ ഇതുവരെ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല എന്നതും ഈ സംശയത്തിന് ബലമേകുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആര്‍ബിഐ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here