കനത്ത കാവലില്‍ ടിപ്പു ജയന്തി

tipu

കര്‍ണ്ണാടകത്തില്‍ വന്‍ പോലീസ് സുരക്ഷയില്‍ ഇന്ന് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കും. പ്രശ്‌നബാധിതപ്രദേശങ്ങളില്‍ വന്‍സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദക്ഷിണ കന്നഡ ജില്ലകള്‍, ചിത്രദുര്‍ഗ, കോലാര്‍, കുടക് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയ്ക്കായി 400പേരെ കരുതല്‍ തടങ്കലാക്കിയിരിക്കുകയാണ്. കുടകില്‍ ടിപ്പു ജയന്തി വിരോധ ഹൊരട്ട സമിതി ആഹ്വാനം ചെയ്ത ബന്ദും ആരംഭിച്ചിട്ടുണ്ട്. സായുധ സേനയേയും ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

ടിപ്പു ജയന്തിയുടെ സംസ്ഥാനതല ഉദ്ഘാടനം ബെംഗളൂരു വിധാന സൗധയിലാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

tipu  sulthan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top