Advertisement

ഹോട്ടൽ ഭക്ഷണത്തിന്റെ ജിഎസ്ടി 5 % ആയി കുറച്ചു

November 11, 2017
1 minute Read
hotel food GST cuts down to 5 percent strong action will be taken against hoteliers charging high prices says, Thomas Isaac

ഹോട്ടലുകളിലെ ഭക്ഷണത്തിന് ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാൻ ജിഎസ്ടി കൗൺസിലിൽ ധാരണ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം ഉയർന്ന നികുതിയായ 28 ശതമാനം തുടരും.

നേരത്തെ എ.സി റസ്റ്ററന്റുകളിൽ 18 ശതമാനവും നോൺ എ.സി റസ്റ്ററന്റുകളിൽ 12 ശതമാനവുമായിരുന്നു നികുതി. ഗുവാഹത്തിയിൽ നടന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിന് പിന്നാലെ കേന്ദ്രധനമന്ത്രി അരുൺ ജയറ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്.

ഹോട്ടലുകളിലെ ജിഎസ്ടി കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. നികുതി നിരക്കിലെ മാറ്റം ഈ മാസം പതിനഞ്ച് മുതൽ പ്രാബല്യത്തിൽ വരും.

 

hotel food GST cuts down to 5 percent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top