Advertisement

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ നു പുറകെ അടുത്ത സര്‍വീസ് സ്റ്റോറിയുമായി ജേക്കബ് തോമസ്

November 11, 2017
0 minutes Read
jacob thomas

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍വീസ് സ്റ്റോറി വീണ്ടും പുസ്തക രൂപത്തില്‍. നേരിട്ട വെല്ലുവിളികള്‍,  കാര്യവും കാരണവും എന്നാണ് പുതിയ പുസ്തകത്തിന്റെ പേര്. ഷാര്‍ജ പുസ്തകോത്സവത്തില്‍ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. എം.എം.മണിയുടെ ഭാഷയും ശൈലിയും ഒരു മന്ത്രിക്ക് ചേർന്നതല്ലെന്ന് പുസ്തകത്തിലുണ്ട്. ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് നിലനിൽക്കുന്നതാണന്നും ജേക്കബ് തോമസ് പുസ്തകത്തിലൂടെ പറയുന്നു. തനിക്ക് ക്രമസമാധാനം കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന് ചില മഹദ് വ്യക്തികള്‍ പ്രസ്താവിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം ഇടപെടുന്നതോ അടിച്ചമര്‍ത്തുന്നതോ അല്ല കാര്യ ശേഷി, പ്രശ്നം ഉണ്ടാകാതെ നോക്കലാണത്. ഇന്റലിജന്‍സിനും പോലീസിനും ഇത് കഴിയണം. പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ജാഥകള്‍ ക്രമീകരിക്കാമെന്ന് താന്‍ കൊച്ചിയില്‍ പോലീസ് കമ്മീഷണറായിരിക്കെ തെളിയിച്ചതാണെന്നും അദ്ദേഹം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top