ദില്ലി പുകമഞ്ഞ് ; ഇന്ത്യയിലേക്കുള്ള സർവ്വീസ് റദ്ദാക്കാനൊരുങ്ങി വിമാനക്കമ്പനികൾ

ദില്ലിയിലെ മലിനീകരണം ഗുരുതരമായി തുടരുന്നതിനിടെ കൂടുതൽ അമേരിക്കൻ വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കാനൊരുങ്ങുന്നു. റയിൽ റോഡ് ഗതാഗതത്തെയും പുകമഞ്ഞ് തടസപ്പെടുത്തി. ഒറ്റ അക്ക ഇരട്ട അക്ക സംമ്പ്രദായം ഇളവുകളോടെ നടപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി സർക്കാർ നാളെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കും.
കാഴ്ചപരിധി കുറഞ്ഞതോടെ രാവിലെമുതൽ തന്നെ ദില്ലിയിൽ ഗതാഗതം ദുഷ്‌കരമായി.8 ട്രെയിനുകൾ റദ്ദാക്കിയപ്പോൾ 34 ട്രെയിനുകൾ വൈകിയോടുകയാണ് .21 ട്രെയിനുകൾ റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അമേരിക്കൻ എയർലൈൻ കന്പനിയായ യുണൈറ്റഡ് എയർലൈൻസ് ഇന്നലെ തന്നെ ദില്ലിയിലേക്കുള്ള സർവീസുകൾ നിർത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here