Advertisement

GRAP 4ല്‍ നിരോധിച്ചിട്ടുള്ള വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി തടയണമെന്ന് സുപ്രീംകോടതി

November 22, 2024
Google News 3 minutes Read
air pollution

GRAP – 4 ല്‍ നിരോധിച്ചിട്ടുള്ള വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി തടയണമെന്ന് സുപ്രീംകോടതി. ഇതിനായി അതിര്‍ത്തികളിലെ 113 ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാനാണ് നിര്‍ദേശം.

ജസ്റ്റിസ് അഭയ് എസ് ഒക, അഗസ്റ്റിന്‍ ജോര്‍ജ് മസി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ 13 അഭിഭാഷകരെ സുപ്രീംകോടതി ഇതിനായി നിയോഗിച്ചു. അഭിഭാഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. വായു ഗുണ നിലവാരത്തില്‍ നേരിയ പുരോഗതി ഉള്ള സാഹചര്യത്തില്‍ നിരോധനത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച്ച തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

Read Also: രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി സീമാന്‍; സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച ശേഷമുള്ള കൂടിക്കാഴ്ചയില്‍ സൈബര്‍ ലോകത്ത് അമ്പരപ്പ്

മലിനീകരണ നിയന്ത്രണ നടപടികളെടുക്കാന്‍ വൈകിയതില്‍ ഡല്‍ഹി സര്‍ക്കാരിനെ നേരത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വായു ഗുണനിലവാര സൂചിക 300 കടക്കുന്നതുവരെ എന്തിനാണ് കാത്തിരുന്നതെന്ന് കോടതി ചോദിച്ചു. എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയണം. വായു ഗുണനിലവാരം 450 ല്‍ താഴെയായാലും ഗ്രാപ്-3 അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് കോടതിയുടെ അനുമതിയോടെ ആകണമെന്നും ജസ്റ്റിസ് എ.എസ്.ഒക, എ.ജി. മസീഹ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

Story Highlights : Supreme Court directs Delhi to immediate setting up of check posts at all 113 entry points

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here